"എസ്എൻഡിപിയുടെ തലപ്പത്തിരിക്കുന്നവർ ഗുരുദേവന് പുതിയ വ്യഖ്യാനങ്ങൾ ചമയുന്നു" : ടി.പത്മനാഭൻ

"എസ്എൻഡിപിയുടെ തലപ്പത്തിരിക്കുന്നവർ ഗുരുദേവന് പുതിയ വ്യഖ്യാനങ്ങൾ  ചമയുന്നു" : ടി.പത്മനാഭൻ

കണ്ണൂർ: പെരുന്നയിലും കണിച്ചുകുളങ്ങരയിലും രണ്ട് ഗുരുദേവന്മാരുണ്ടല്ലോ.അവർ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കുമറിയാമെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ .  ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിൻ്റെ തലപ്പത്തിരിക്കുന്നവർ അബ്കാരികളും ബിസിനസുകാരുമാണ് .അവർ പുതിയ കാലത്ത് ഗുരുദേവന് പുതിയ വ്യഖ്യാനങ്ങൾ  ചമയ്ക്കുകയാണ് . കുറച്ചുകാലം മുമ്പ് ഒരു ഘോഷയാത്ര കാണാൻ ഇടയായി. അതിൽ മഞ്ഞ പതാകയിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ ഗുരുദേവനെ കാണാൻ കഴിയും.എന്നാൽ ആധുനിക കാലത്തെ വലിയ ഗുരുവിൻ്റെ വലിയ ചിത്രം വ്യക്തമായി കാണാൻ സാധിച്ചു.ആ ഗുരു ആരാണെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ.  പെരുന്നയിലെ ഭരണ കർത്താവിനെ വെച്ച് മന്നത്ത് പത്മനാഭനെ  താരതമ്യം ചെയ്യരുത്.ഹരിജൻ കുട്ടികളാണ് ചെറുപ്പം മുതൽ മന്നത്തിൻ്റെ കൂട്ടുകാർ.അദ്ദേഹത്തിൻ്റെ അമ്മയാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നത്. പക്ഷേ ഇന്ന് പെരുന്നയിലെ ആ വലിയ ആൾ അങ്ങനെയാണോ? പത്‌മനാഭൻ ചോദിച്ചു.

കേരള  സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

"സംസ്‌കാരത്തിൻ്റെ  അധിപനായ മന്ത്രിയാണ് ജാതി പറഞ്  ഇവിടെ അട്ടഹസിക്കുന്നത്. മാധ്യമ പ്രവർത്തകർ ഈ കാര്യം ചോദിക്കുമ്പോൾ ക്ഷുഭിതനകുകയാണ് . ഈ നാട് എങ്ങോട്ടാണ് പോകുന്നത്?വിചാരണ കൂടാതെ തടവിലിട്ട മദനിയോട് നാം ചെയ്തത് നീതിയല്ല. വിദ്വേഷ പ്രസംഗം നടത്തിയ മദനിയോട് ചങ്ങാത്തം ഉണ്ടാക്കിയ പാർട്ടി ഏതാണ് എന്നു നമുക്കെല്ലാം  അറിയാം. വർഷങ്ങൾക്ക് മുമ്പ് സ്വാമി വിവേകാനന്ദൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞു കേരളം ഒരു ഭ്രാന്താലയം ആണെന്ന്. അതു അക്ഷരം പ്രതി സത്യവുമാണ്.നമുക്ക് നവോഥാന നായകൻ എന്നു പറയാൻ ഒരു വ്യക്തിമാത്രമേയുള്ളൂ .  അത് ശ്രീനാരായണ ഗുരുവാണ് .അദ്ദേഹംപറഞ്ഞ മഹത്തായ കാര്യങ്ങൾ പറയുന്നവരുടെ അവസ്ഥയെന്താണ് ? പ്രത്യക്ഷത്തിൽ അയിത്തമോ ജാതിയോ ഇല്ലെങ്കിലും നമ്മുടെ എല്ലാവരുടെയും ചിന്തയിൽ ജാതി അതി ശക്തമായി വേരൂന്നിയിട്ടുണ്ട്.": ടി .പത്മനാഭൻ പറഞ്ഞു .