ഇൻഡിഗോ പ്രതിസന്ധിയ്‌ക്ക് പിന്നാലെകഴുത്തറുക്കൽ നടപടി: ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു

ഇൻഡിഗോ പ്രതിസന്ധിയ്‌ക്ക് പിന്നാലെകഴുത്തറുക്കൽ നടപടി: ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു

ന്യൂഡൽഹി: ഇൻഡിഗോയുടെ തുടർച്ചയായ വിമാന റദ്ദാക്കലും പ്രതിസന്ധിയ്‌ക്കും പിന്നാലെ കുത്തനെ വിമാന ടിക്കറ്റ് നിരക്കുകള്‍ വർധിപ്പിച്ച് മറ്റ് ബജറ്റ് എയർലൈനുകള്‍. എയര്‍ ഇന്ത്യയുടെ ആഭ്യന്തര ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 1.3 ലക്ഷം രൂപയിലെത്തിയിരിക്കുകയാണ്.

ഏറ്റവും വലിയ ബജറ്റ് എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തന തടസങ്ങൾ മൂന്നാം ദിവസവും തുടരുന്നതിനിടയിലാണ് നിരക്ക് വർധനവ്. ജൂൺ 12-ന് അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം നിരക്ക് കുറച്ച് ബുക്കിങ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാന കമ്പനി നിലവിൽ ലക്ഷങ്ങളാണ് നിരക്ക് വർധിപ്പിച്ചിട്ടുള്ളത്സോഷ്യൽ മീഡിയയിൽ എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങിൻ്റെ സ്‌ക്രീൻ ഷോട്ടുകളാണ് പരക്കെ ചർച്ചയാകുന്നത്. യാത്രക്കാർ ടിക്കറ്റ് വെബ്‌സൈറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്‌താണ് പ്രതിഷേധം അറിയിക്കുന്നത്. ഹൈദാബാദ് - ഭോപാൽ യാത്രക്കായി എയർ ഇന്ത്യ ബിസിനസ് ക്ലാസ് ടിക്കറ്റ് 1.3 ലക്ഷം രൂപയും അതേ വിമാനത്തിലെ ഇക്കണോമി സീറ്റ് 1.3 ലക്ഷം രൂപയുമായാണ് കമ്പനി ഈടാക്കുന്നത്.ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വൺവേ ടിക്കറ്റിന് 57,000 രൂപ വരെയാണ് ഈടാക്കുന്നത്. ബിസിനസ് ക്ലാസ് എയർ ഇന്ത്യ ഡൽഹി-അമൃത്സർ ടിക്കറ്റ് വില 1,33,074 രൂപയായി. മറ്റൊരു എഐ ഡൽഹി-ചെന്നൈ ബിസിനസ് ക്ലാസ് ടിക്കറ്റ് വില 1,12,873 രൂപയായി ഉയർന്നു.ഡിസംബർ അഞ്ചിന് ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് എയർ ഇന്ത്യയുടെ വിമാനങ്ങളുടെ നിരക്ക് എക്കണോമി ടിക്കറ്റിന് 31,000 രൂപയും, ബിസിനസ് ക്ലാസിന് 62,000 രൂപയുമാണ്. എയർലൈൻ റദ്ദാക്കൽ ചാർജുകൾ 7,500 മുതൽ 10,000 രൂപ വരെയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.

ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ നിന്നുള്ള ഇൻഡിഗോയുടെ ആയിരത്തിലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് വില വര്‍ധിപ്പിച്ച് കൊള്ള നടത്തുന്നത്.

സര്‍വീസ് റദ്ദാക്കൽ പ്രതിസന്ധിയ്‌ക്ക് പിന്നാലെ ഇൻഡിഗോയും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹി-മുംബൈ സർവിസുകള്‍ക്ക് 24,000 - 40,000 രൂപ വരെയാണ് നിരക്ക്. സീസണ്‍ പ്രമാണിച്ച് ഡൽഹി-അമൃത്സർ വിമാന സർവിസുകള്‍ ലക്ഷ്യമിട്ടാണ് നിരക്ക് വർധനവ്.

അതേസമയം തുടരെയുള്ള വിമാനങ്ങളുടെ റദ്ദാക്കലിൽ യാത്രക്കാർ വലയുകയാണ്. റദ്ദാക്കലിന് പിന്നാലെയുള്ള മറ്റ് സൗകര്യങ്ങള്‍ യാത്രക്കാർക്കായി ഏർപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിലവിൽ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 1200 കവിഞ്ഞു. എന്നാൽ "ഉപഭോക്താക്കൾക്ക് നല്ല അനുഭവം നൽകുമെന്ന വാഗ്‌ദാനം പാലിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല" എന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുക എന്നതാണ് എയർലൈനിൻ്റെ അടിയന്തര ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.worldm.news/national/investigation-into-flight--12615