പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റില്‍

 പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റില്‍

കോഴിക്കോട് : പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റില്‍. മുതുവണ്ണാച്ച സ്വദേശികളായ നിതിൻ ആനന്ദ് (38), പ്രജീഷ് കുമാർ (45) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവർത്തകനായ ദിനേശന് (49) വെട്ടേറ്റത്. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം.രാത്രി കുറ്റ്യാടിയിലെ കട അടച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുതുവണ്ണാച്ചയില്‍ വെച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ദിനേശനെ തടഞ്ഞു നിർത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അതേ സമയം, കേസില്‍ മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.