നിലപാട് മാറ്റി : ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി നീട്ടി നൽകി UDF സർക്കാർ

തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്. അഴിമതിയുടെ പ്രഭവകേന്ദ്രം എന്നും, അധികാരത്തിലെത്തിയാൽ എല്ലാ ഇടപാടുകളും അന്വേഷിക്കുമെന്നും കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.എന്നാൽ, ഭരണം ലഭിച്ചതോടെ സർക്കാർ നിലപാടിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ഊരാളുങ്കലിന്റെ പ്രവർത്തനങ്ങൾ നിലവാരമുള്ളതാണെന്നും മികച്ച രീതിയിലാണ് അവർ ജോലി ചെയ്യുന്നതെന്നുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കിയത്.