ഇന്ത്യയിൽ 'ലോക്ക്ഡൗൺ' ആസൂത്രണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി

ഇന്ത്യയിൽ 'ലോക്ക്ഡൗൺ' ആസൂത്രണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി

ന്യുഡൽഹി: ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അത്തരമൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ന് വ്യക്തമാക്കി.

ആഗോളതലത്തിൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുന്നതിനാൽ, ഊർജ്ജം, വിതരണ ശൃംഖലകൾ, അവശ്യവസ്തുക്കൾ എന്നിവയിലുടനീളമുള്ള സംഭവവികാസങ്ങൾ സർക്കാർ തത്സമയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീ പുരി കുറിച്ചു.ഇന്ധനം, ഊർജ്ജം, മറ്റ് നിർണായക വസ്തുക്കൾ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത പൗരന്മാർക്ക് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം ഉറപ്പുനൽകി, ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആഗോള പ്രതിസന്ധികളെ  നേരിടുന്നതിൽ രാജ്യം സ്ഥിരമായി പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ടെന്നും സമയബന്ധിതമായും മുൻകൈയെടുത്തും ഏകോപിപ്പിച്ചും പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ശാന്തത പാലിക്കാനും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരാനും അദ്ദേഹം അഭ്യർത്ഥിച്ചു.