ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് വൻ ആശ്വാസമേകി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ  പ്രഖ്യാപനം. വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പ്രത്യേക ട്രെയിനുകളുടെ കൃത്യമായ സമയക്രമം, സർവീസ് നടത്തുന്ന റൂട്ടുകൾ, അവയുടെ സ്റ്റോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ റെയിൽവേ മന്ത്രാലയം ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ഉത്സവ-അവധി കാലങ്ങളിൽ മാസങ്ങൾക്ക് മുൻപ് തന്നെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീരുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്.ഇതിനൊരു പരിഹാരം  കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമാകുമ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം