Mumbai
ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാപൂജയും ഭക്ത്യാദരവോടെ നടന്നു
നവിമുംബൈ: വിജയദശമി യോടനുബന്ധിച്ച് ഗുരുദേവഗിരിയിൽ നടന്ന വിദ്യാരംഭത്തിലും അനുബന്ധമായി നടന്ന ശ്രീവിദ്യാ പൂജയിലും നിരവധിപേർ പങ്കെടുത്തു . കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനും പൂജയിലുമായി പങ്കെടുത്ത മറുഭാഷക്കാരായ മാതാപിതാക്കളുടെ നിറസാന്നിധ്യം ശ്രദ്ധേയമായി ഗുരുദേവഗിരി അന്തർദ്ദേശീയ പഠനകേന്ദ്രത്തിൻ്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ ക്ഷേത്രാചാര്യൻ കുഞ്ഞുങ്ങളുടെ നാവുകളിൽ ആദ്യാക്ഷരത്തിൻ്റെ അമൃത് പകർന്നു നൽകി. തുടർന്ന് ശ്രീവിദ്യാ പൂജ (സരസ്വതീ പൂജ) ആരംഭിച്ചു. പൂജയിൽ പങ്കെടുത്തവർക്ക് 9 ദിവസം സരസ്വതീമണ്ഡപത്തിൽ വച്ച് പൂജിച്ച സാരസ്വത ഘൃതം നാവിൽ പകർന്നു നൽകി.

