വിവാഹ വേദിയിൽ ഉറ്റ സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ബംഗളൂരു: കല്യാണപ്പന്തലില്‍ വച്ച് ഉറ്റ സുഹൃത്തുക്കളായ യുവതികളെ വരണമാല്യം ചാര്‍ത്തി യുവാവ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 25കാരന്‍ വസീം ഷെയ്ഖാണ് ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്തര്‍ എന്നിവരെ വിവാഹം ചെയ്തത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരം വിവാഹത്തിന്റെ നിയമസാധുതകളും സജീവ ചര്‍ച്ചയായി.യുവതികള്‍ ഒരേതരത്തിലുള്ള വസ്ത്രം ധരിച്ചാണ് വിവാഹച്ചടങ്ങിനായി എത്തിയത്. കൂടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ചടങ്ങില്‍ മൂവരും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്തോഷത്തോടെ വരവേല്‍ക്കുന്നതും വിഡിയോയില്‍ കാണാം. മൂവരും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തിയവരാണെന്ന് ബന്ധുക്കള്‍ പറയുന്നു. കാലക്രമേണെ ഈ ബന്ധത്തിന്റെ ആഴം കൂടിയതോടെ മൂവരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്തരം വിവാഹങ്ങള്‍ അനുവദീനയമാണോ എന്ന നിലയിലേക്കായി ചര്‍ച്ചകള്‍. നിരവധി പേര്‍ ഈ വിവാഹത്തെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പ് അറിയിച്ചവരും ധാരാളം. സന്തോഷകരമായ തീരുമാനമെന്ന് ചിലര്‍ പറഞ്ഞേേപ്പാള്‍ ഇത്തരം ബന്ധങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യമുണ്ടെന്നും എത്രകാലം നിലനില്‍ക്കുമെന്നും ചിലര്‍ ചോദിക്കുന്നു.