ഐസ്‌ക്രീം നൽകി 7വയസുകാരിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ; ഒരാള്‍ ഒളിവിൽ

ഐസ്‌ക്രീം നൽകി 7വയസുകാരിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ; ഒരാള്‍ ഒളിവിൽ

കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ. കടയ്ക്കൽ കോവൂർ സ്വദേശി സച്ചുവാണ് പോക്‌സോ കേസിൽ പിടിയിലായത്. സംഭവത്തിൽ കോവൂർ സ്വദേശിയായ മറ്റൊരു പ്രതി അലൻ ഒളിവിലാണ്. ഇയാൾക്കായുള്ള് തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഏഴ്‌ വയസുള്ള കുട്ടിയെ വീടിൽ ആരു ഇല്ലാത്ത സമയം നോക്കി മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പലതവണ ഇത്തരത്തിൽ കൂട്ടിയെ സച്ചു പീഡിപ്പിച്ചുട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം സച്ചു കുട്ടിയെ പീഡിപ്പിക്കുന്നത് ഒരു ബന്ധു കാണുകയും സംഭവം ഉടൻ തന്നെ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകരെ വിളിച്ച് അറിയിക്കുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി ഒരു വർഷമായി പീഡനത്തിന് ഇരയായെന്ന വാർത്ത പുറത്ത് വരുന്നത്. രണ്ട് പേരും മിഠായി വാങ്ങി തരാമെന്നും ഐസ്‌ക്രീം വാങ്ങി തരാമെന്നും പറഞ്ഞ് കുട്ടിയെ പീഡിപ്പിക്കുകയും. ശേഷം പുറത്ത് ആരോടും പറയരതെന്ന് മുന്നറിയിപ്പ് നൽകുകയുമായിരുന്നു.കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ടി കേസ് കടക്കൽ പോലീസിന് കൈമാറി. കടക്കൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ കേസ് രജിസ്‌റ്റ ചെയ്യുകയും ചെയ്‌തു. കേസിലെ പ്രതിയായ സച്ചുവിനെ കോവൂർ ഭാഗത്ത് നിന്നുമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത് കേസിലെ മറ്റൊരു പ്രതിയായ അലൻ ഒളിവിലാണ്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.