മാധ്യമപ്രവർത്തകനും ജേർണലിസം അധ്യാപകനുമായിരുന്ന എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാകൗമുദി വാരികയുടെ എഡിറ്ററുമായിരുന്ന എന്‍ ആര്‍ എസ് ബാബു(84) അന്തരിച്ചു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ് ഹോണററി അംഗവും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു. കേരള കൗമുദിയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് വന്ന അദ്ധേഹം പിന്നീട് പത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്റര്‍ ആയി . കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍ - മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ സ്ഥാപക ചെയര്‍മാനാണ്.ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ ആയിരുന്നു.
ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, എസ് ജയചന്ദ്രൻ നായർ സ്മാരക പ്രഥമ പുരസ്കാരം, ശിവറാം പുരസ്കാരം, സംസ്ഥാന സർക്കാർ പുരസ്കാരം, ഐ വി ദേവദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എന്‍ ആര്‍ എസിൻ്റെ സമകാലിക വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം തുടങ്ങിയവ പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിച്ചത് അദ്ദേഹമായിരുന്നു.