ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കൊളംബോ: വിനോദസഞ്ചാരത്തിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവ് സ്കൂബ ഡൈവിംഗിനിടെ കടലിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചു . മലപ്പുറം വേങ്ങര സ്വദേശി എം.കെ. മുഹമ്മദ് ഇർഫാദ് (26) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് പത്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇർഫാദിനെ കാത്ത് അന്താരാഷ്ട്ര തീരത്ത് ദാരുണമായ മരണം എത്തിയത്.ഇന്നലെയാണ് സംഭവം നടന്നത്. ശ്രീലങ്കൻ തീരത്ത് ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിനടിയിൽ വച്ച് ഇർഫാദിന് പെട്ടെന്ന് കടുത്ത ഹൃദയാഘാതം  അനുഭവപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കടലിൽ വച്ച് പെട്ടെന്ന് അബോധാവസ്ഥയിലായ ഇർഫാദിനെ ഒപ്പമുണ്ടായിരുന്ന ട്രെയിനർമാരും സുഹൃത്തുക്കളും ചേർന്ന് അതിവേഗം കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ കൊളംബോയിലെ പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംകഴിഞ്ഞ പത്ത് ദിവസം മുൻപായിരുന്നു ഇർഫാദിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ ഭാര്യയോടൊപ്പം മധുവിധു ആഘോഷിക്കുന്നതിനായാണ് ഇർഫാദും സുഹൃത്തുക്കളും ശ്രീലങ്കയിലേക്ക് തിരികെ പോയത്. സന്തോഷകരമായ യാത്രയ്ക്കിടയിൽ കൺമുന്നിൽ വച്ച് ഭർത്താവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് നവവധു. കൊളംബോയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയുടെ ക്ലിയറൻസിനും ശേഷം എത്രയും വേഗം വിമാനമാർഗ്ഗം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.