അൻസിബയുടെ പരാതിയിൽ ലക്ഷ്‌മിപ്രിയയ്ക്കും ഭർത്താവിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

അൻസിബയുടെ പരാതിയിൽ ലക്ഷ്‌മിപ്രിയയ്ക്കും ഭർത്താവിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

എറണാകുളം: സിനിമാ താരം അൻസിബ ഹസൻ്റെ പരാതിയിൽ നടി ലക്ഷ്‌മിപ്രിയയ്ക്കും ഭർത്താവിനും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്‌മ എന്നിവർക്കുമെതിരെ കേസെടുക്കാൻ നിർദേശവുമായി കോടതി. തൂപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിലാണ് കേസെടുക്കാൻ മജിസ്‌ട്രേറ്റ് പി എം ആമിനക്കുട്ടി ഉത്തരവിട്ടത്.പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ ബിഎൻഎസ്എസ് സെക്ഷൻ 175(3) പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനുമായി പരാതി ഹിൽ പാലസ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് കൈമാറുന്നതായി കോടതി അറിയിച്ചു.ലക്ഷ്‌മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ആ പരാതി തികച്ചും വ്യാജമാണന്നും തന്നെ മാനസികമായി പീഡിപ്പക്കാനാണ് ലക്ഷ്‌മിപ്രിയ ശ്രമിച്ചതെന്നും അൻസിബ നേരത്തെ ആരോപിച്ചിരുന്നു. നിയമവിരുദ്ധമായി തന്നെ പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവച്ചതായും അൻസിബയുടെ പരാതിയിൽ പറയുന്നുണ്ട്.

വിഷയത്തിൽ തൃക്കാക്കര എസ്‌പിക്ക് പരാതി നൽക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് എഫ്ഐആർ രജിസ്‌റ്റർ ചെയ്യാതിരിക്കുകയായിരുന്നു. തുടർന്ന് പൊലീസിൻ്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു അൻസിബ.പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാപൊലീസ് മേധാവിക്കും അൻസിബ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് ലക്ഷ്‌മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.ക്ഷ്‌മിപ്രിയക്കും ഒരു യൂട്യൂബ് ചാനലിനുമെതിരെ പരാതി നൽകിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതൽ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതൽ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്.

വീഡിയോ പ്രചരിക്കുന്നത് തൻ്റെ പ്രശസ്‌തിക്കും അന്തസിനും കോട്ടം വരുത്തുന്നതായും നടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ എസ്എച്ച്ഒ തയാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്എച്ച്ഒ ഒരുക്കി നൽകുന്നതെന്നും അൻസിബ ആരോപിച്ചിരുന്നു.നടൻ ടിനി ടോമിനെതിരെയും അൻസിബ പരാതി നൽകിയിരുന്നു. അൻസിബയെ 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും വിളിച്ച് അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരസ്യമായി അശ്ലീലവും ലൈംഗികച്ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.