കെസിഎസ് -പൂക്കളമത്സരം -2026 ,ഉത്രാടം നാളിൽ

കെസിഎസ് -പൂക്കളമത്സരം -2026 ,ഉത്രാടം നാളിൽ

മുംബൈ :കേരളീയ കൾച്ചറൽ സൊസൈറ്റി-പൻവേലിൻ്റെ  ആഭിമുഖ്യത്തിൽ  ഓണാഘോഷ പരിപാടികളുടെ ഭാഗമായി മുംബൈയിലെ മലയാളി സാമുദായിക, സാമൂഹിക, സാംസ്കാരിക, സംഘടനകളെയും, സ്ഥാപനങ്ങളെയും, വ്യക്തികളെയും പങ്കെടുപ്പിച്ചു കൊണ്ട്  പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25 ന് (ഉത്രാടം നാളിൽ) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് നടക്കുന്ന  മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ടീം ഒന്നിന് 500 /- രൂപ രജിസ്ടേഷൻ ഫീസ് സഹിതം പുരിപ്പിച്ച അപേക്ഷ ഫോറം കെ. സി. എസ്. പൻവേൽ ഓഫീസിൽ 2026 ആഗസ്റ്റ് 15 ന് മുൻപായി എത്തിക്കേണ്ടതാണ്.

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക്  യഥാക്രമം  25000,15000, 10000 രൂപ വീതം ക്യാഷ് അവാർഡും മെമെൻ്റോയും, പ്രശസ്തിപത്രവുംലഭിക്കും .മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും പ്രശസ്തി പത്രവും ലഭിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 8879511868,  9967327424, 9819912971, 9324929113, 8897037047, 9833037270

പരിപാടി വൻവിജയമാക്കാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കൺവീനർ - അനിൽ കുമാർ പിള്ള , സെക്രട്ടറി -മുരളി കെ. നായർ , പ്രസിഡന്റ് -മനോജ്‌കുമാർ എംഎസ് എന്നിവരറിയിച്ചു