Keralam
മദ്യനയ വിവാദം: മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിയിക്കാൻ എക്സൈസ് മന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിക്കാൻ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്ന് സൂചന. ഇത്തരമൊരു തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചേക്കും.
അതേസമയം, സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിച്ചു.മദ്യനയത്തിലെ മാറ്റത്തിന് പുറമെ മറ്റു വിഷയങ്ങളും സഭയിൽ വലിയ ചർച്ചയാകും. ഈ രണ്ട് തീരുമാനങ്ങളിലും പ്രതിപക്ഷം കടുത്ത എതിർപ്പ് രേഖപ്പെടുത്താനാണ് നീക്കമിട്ടിരിക്കുന്നത്.ഭരണമുന്നണിയിൽ തന്നെ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ സഭയിൽ ഇന്നത്തെ ചർച്ചകൾ ഏറെ ശ്രദ്ധേയമാകും.മുഖ്യമന്ത്രിയുടെ നിർദേശങ്ങളിൽ പാർട്ടിയിലെ ചില കോണുകളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.