റാഗിങ്ങ് : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല കുത്തിപ്പൊട്ടിച്ച ആറ് വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്തു

റാഗിങ്ങ്  : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല കുത്തിപ്പൊട്ടിച്ച  ആറ് വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂർ :കൊളവല്ലൂരിൽ റാഗിങ്ങിന്റെ പേരില്‍ 16കാരന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കണ്ണൂർ കൊളവല്ലൂർ പി ആർ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയ്ക്കു നേരെയാണ് അക്രമം ഉണ്ടായത്.സീനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് പതിനാറുകാരൻ പറഞ്ഞു. കല്ല് ഉപയോഗിച്ച്‌ തലക്കടിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തല്‍.സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 6 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു.