കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച്‌ രാഹുൽ

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ  മരിച്ചവർക്ക് അനുശോചനം അറിയിച്ച്‌ രാഹുൽ

ന്യൂഡൽഹി: കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തബാധിതർക്ക് സഹായം നൽകുന്നതിനായി സംസ്ഥാന ഭരണകൂടത്തിനൊപ്പം പ്രവർത്തിക്കണമെന്ന് യുഡിഎഫ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. തൻ്റെ മുൻ മണ്ഡലമായ വയനാട്ടിൽ നടന്ന സംഭവത്തിർ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സ് പോസ്‌റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്.

"വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ വാർത്ത വളരെ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം. ദുരന്തം ബാധിച്ച എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു. ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴും കുടുങ്ങി കിടക്കുന്നവരിലേക്ക് എത്തിച്ചേരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സമയത്ത് ആവശ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ എല്ലാ യുഡിഎഫ് പ്രവർത്തകരോടും അഭ്യർഥിക്കുന്നു "എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

വയനാട് മുൻപും പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ ദുരന്തത്തിലും ഞങ്ങൾ ഒരുമിച്ച് കുടുംബങ്ങളോടൊപ്പം നിൽക്കും എന്നും രാഹുൽ കൂട്ടിച്ചേർത്തു.