റേഷൻ കാർഡ് തരംമാറ്റo; അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി

റേഷൻ കാർഡ് തരംമാറ്റo; അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി

തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ecitizen.civilsupplieskerala.gov.inവഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻഗണനാ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള മുൻഗണനേതര വിഭാഗക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.