"വി.സിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് മാപ്പിലൊതുങ്ങില്ല" : എം.വി. ഗോവിന്ദൻ
തിരുവനന്തപുരം :ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മാപ്പ് പറയണമെന്നമുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആവശ്യം വെറും ഗത്യന്തരമില്ലാത്ത നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം അവസാനിക്കുന്ന വിഷയമല്ല ഇതെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മാപ്പ് ആവശ്യപ്പെട്ടതിനെ പരിഹസിച്ച ഗോവിന്ദൻ, തങ്ങളുടെ നിലപാടുകളിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയായാണ് ഇതിനെ കാണുന്നതെന്ന് കൂട്ടിച്ചേർത്തു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കാൻ ഗവർണറുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ എൽ.ഡി.എഫ് ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എം.ജി സർവകലാശാലയിലെ വി.സി നിയമനത്തിലോ, സെനറ്റ് അംഗങ്ങളുടെ നിയമനത്തിലോ വി.ഡി. സതീശൻ മൗനം പാലിച്ചത് ആർഎസ്എസ് അനുകൂല നിലപാടിന്റെ ഭാഗമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. കേരളത്തിലെ മതേതര പാരമ്പര്യത്തെ തകർക്കാൻ നടക്കുന്ന ഈ കാവിവൽക്കരണ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി സിപിഐഎം ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു .