"കോൺഗ്രസിൻ്റെ ദയയിൽ പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം": കെ.സി. വേണുഗോപാൽ

"കോൺഗ്രസിൻ്റെ  ദയയിൽ പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ്  സിപിഎം":  കെ.സി. വേണുഗോപാൽ

തിരുവനന്തപുരം : കേരളത്തിന് പുറത്ത് കോൺഗ്രസിൻ്റെ  ദയയിൽ പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിക്ക് രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ യാതൊരു യോഗ്യതയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർ, രാഹുൽ ഗാന്ധിയുടെ ചിത്രം കാണിച്ച് വോട്ട് വാങ്ങി ജയിച്ചവരാണെന്ന കാര്യം മറക്കരുത് വേണുഗോപാൽ പറഞ്ഞു." സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്ന സി.പി.എമ്മിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണ് . കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിന് പകരം, രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് രാഷ്ട്രീയ അസ്തിത്വം നിലനിർത്താനാണ് സി.പി.എം ശ്രമിക്കുന്നത്" വേണുഗോപാൽ വ്യക്തമാക്കി.ബി.ജെ.പിയുടെ ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ മുൻകൈയിൽ ഇന്ത്യ മുന്നണി രൂപീകരിച്ചത്. തമിഴ്നാട്ടിൽ ബി.ജെ.പി നടപ്പിലാക്കാൻ ശ്രമിച്ച അട്ടിമറി നീക്കങ്ങൾ തടയാനാണ് കോൺഗ്രസ് ടി.വി.കെയുമായി സഹകരിച്ചത്. ഇതേ നിലപാടാണ് പിന്നീട് സി.പി.എമ്മും പിന്തുടർന്നത്, എന്നാൽ അത് സൗകര്യപൂർവ്വം അവർ മറക്കുന്നു. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേൽക്കുന്നത് ജനാധിപത്യപരമായ കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ കഴിയാത്ത സി.പി.എമ്മിന്റെ സങ്കുചിത കാഴ്ചപ്പാടാണ് അവരുടെ തകർച്ചയ്ക്ക് കാരണം. ഇനിയും രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ പരാജയങ്ങൾ സി.പി.എമ്മിനെ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.