അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്: ചമ്പത്ത് റായ് ഉൾപ്പെടെയുള്ളവർ രാജിവെച്ചു

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്: ചമ്പത്ത് റായ് ഉൾപ്പെടെയുള്ളവർ രാജിവെച്ചു

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തിരിമറി നടന്നെന്ന ആരോപണത്തെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഭാരവാഹികൾ രാജിവെച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത്ത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കത്ത് സമർപ്പിച്ചത്.ക്ഷേത്ര അക്കൗണ്ടിൽ നിന്ന് ഏകദേശം 7 മുതൽ 7.5 കോടി രൂപ വരെ കാണാതായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്ക് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടാണ് ഭാരവാഹികളുടെ രാജിയിലേക്ക് നയിച്ചത്.