ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി: തൃശൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി: തൃശൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശൂർ:  ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. വിദ്യാർത്ഥിനി എന്തുകൊണ്ടാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.