സംവിധായകനും നടനുമായ കെ . ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്. ഒരു നടനെന്ന നിലയിൽ ഏതാണ്ട് 75 ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 25 ലധികം ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. 1983 ൽ മുന്താണൈ മുടിച്ചു എന്ന ചിത്രത്തിൽ അവതരിപ്പിച്ച വേഷത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടി. 2014 ൽ SIIMA യുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഭാഗ്യ എന്ന പ്രതിവാര മാസികയുടെ പത്രാധിപർകൂടിയായ അദ്ദേഹം നിരവധി നോവലുകളും രചിച്ചിട്ടുണ്ട്.
സംവിധായകരായ ജി. രാമകൃഷ്ണന്റെയും ഭാരതിരാജയുടേയും അസിസ്റ്റന്റായി ചലച്ചിത്ര ജീവിതത്തിന് തുടക്കം കുറിച്ച ഭാഗ്യരാജ് തിരക്കഥാ രചനയിലൂടെ തന്റെ പ്രതിഭ തെളിയിക്കുകയും അംഗീകാരം നേടുകയും ചെയ്തു. ആദ്യകാലത്ത്16 വയതിനിലേ പോലുള്ള സിനിമകളിൽ മൂന്ന് മിനിറ്റിൽ കൂടാത്ത സമയം ചെറിയ സഹ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന അദ്ദേഹം പിന്നീട് സിഗപ്പു റോജക്കൾ (1978) എന്ന സിനിമയിലും ഇതേരീതിയിൽ പ്രത്യക്ഷപ്പെട്ടു. 16 വയതിനിലേ, കിഴക്കേ പോകും റെയിൽ എന്നീ രണ്ടു ചിത്രങ്ങളിൽ അദ്ദേഹം ഭാരതിരാജായുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് പ്രവർത്തിച്ചിരുന്നത്. ഭാരതിരാജായുടെ കിഴക്കേ പോകും റെയിൽ (1978), ടിക് ടിക് ടിക് (1981) എന്നീ ചിത്രങ്ങളുടെ തിരക്കഥയും സികപ്പു റോജക്കൾ എന്ന ചിത്രത്തിന്റെ സംഭാഷണ രചനയും ഉൾപ്പെട്ടിരുന്നു.1979 ൽ സുവരില്ലാത്ത ചിത്തിരങ്കൾ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഭാരതിരാജ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ 'പുതിയ വാർപുഗൾ' എന്ന ചിത്രത്തിൽ മുൻനിര നായകനായി അഭിനയിച്ചു. പുതിയ വാർപുഗൾ (1979) എന്ന ചിത്രത്തിലൂടെ മികച്ച സംഭാഷണത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. തിരക്കഥയും സംഭാഷണവും രചിച്ച്, ഭാഗ്യരാജ് പ്രതിനായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട 'കന്നി പരുവത്തിലെ' എന്ന ചിത്രവും വൻ വിജയമായിരുന്നു.നീങ്ക നെനച്ചാ സാദിക്കലാംഗ, ഇതു ഒരു കതൈയിൻ കതൈ (ഡിഡി പൊഡിഗൈ) എന്നീ ജനപ്രിയ ടിവി ഷോകൾ സംവിധാനം ചെയ്യുകയും ഇതേ കാലയളവിൽത്തന്നെ ജയ ടിവിയിൽ 'അപ്പപ്പടി പോഡു.വിൽ പ്രത്യക്ഷപ്പെടുകയു ചെയ്തു. അദ്ദേഹത്തിന്റെ 'റൂൾസ് രംഗചാരി' എന്ന ടെലി-പരമ്പര ഡിഡി ചാനലിൽ ജനപ്രീതി നേടുകയും 390 എപ്പിസോഡുകൾ പൂർത്തിയാക്കുകയും ചെയ്തു. 2003 ൽ വിജയകാന്ത് അഭിനയിച്ച ആക്ഷൻ ചിത്രമായ ചോക്ക തങ്കം എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചു. 2006 ൽ രചനയും സംവിധാനവും നിർവ്വഹിച്ച 'പാരിജാതം' എന്ന ചിത്രത്തിലൂടെ മകൾ ശരണ്യ ഭാഗ്യരാജിനെ തമിഴിൽ അവതരിപ്പിച്ചുവെങ്കിലും ചിത്രം വൻ പരാജയമായിരുന്നു. സംതിംഗ് സംതിംഗ് ... ഉനക്കും എനക്കും, രണ്ടു എന്നീ ചിത്രങ്ങളിലൂടെ സഹവേഷം അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തു തിരിച്ചെത്തിയ ഭാഗ്യരാജ് 2007 ൽ കാസു ഇരുക്കണും എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. 2007 മുതൽ സമീപകാലത്തുവരെ കൂടുതൽ ചിത്രങ്ങളിലും സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2010 ൽ സംവിധാനം ചെയ്ത സിദ്ധു +2 എന്ന റൊമാന്റിക് ചിത്രത്തിലൂടെ മുതിർന്ന മകൻ ശാന്തനു ഭാഗ്യരാജിനെ തമിഴ് ചലച്ചിത്ര ലോകത്ത് അവതരിപ്പിച്ചു.