രാധികാനായർക്ക് ഡോക്റ്ററേറ്റ്

മുംബൈ : ഡോംബിവ്‌ലി നിവാസിയും നർത്തകിയും നൃത്താധ്യാപികയുമായ രാധികാ പ്രേമാനന്ദൻ നായർക്ക് ഡോക്റ്ററേറ്റ് . 'ഭരതനാട്യത്തിലെ ദേവതകൾ 'എന്നവിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറൽ ബിരുദം.നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിൻ്റെ പ്രിൻസിപ്പലും നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറുമായ ഡോ.ഉമ റെലെയുടെ കീഴിലായിരുന്നു ഗവേഷണം.
നിരവധി വേദികളിൽ നൃത്തമവതരിപ്പിക്കുകയും നിരവധി മത്സരങ്ങളുടെ വിധികർത്താവായി പങ്കെടുക്കുകയും ചെയ്‌ത രാധിക, ലോകപ്രശസ്‌ത നൃത്യകലാപഠന - ഗവേഷണ കേന്ദ്രമായ മുംബൈയിലെ നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിൽ അധ്യാപികയാണ്. ഭരതനാട്യത്തിൽ മാസ്റ്റർബിരുദവും മുംബൈ സർവകലാശാലയിൽ നിന്ന് കമ്പേരിറ്റിവ് മിത്തോളജി(Comparative mithology), ഡാൻസ് ആൻഡ് ഫിറ്റ്നസ് (Dance and Fitness) എന്നീവിഷയങ്ങളിൽ ബിരുദാനന്തരബിരുദവും,സംസ്‌കൃതത്തിൽ ഡിപ്ലോമയുമുണ്ട് മോഹിനിയാട്ടം,കഥകളിഎന്നിവയിലും നൃത്ത സംവിധായിക ,നട്ടുവനാർ,വൊക്കലിസ്റ്റ് എന്നീനിലകളിലും പ്രശസ്തയാണ്. നൃത്തസംബന്ധിയായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട് .ഡോംബിവ്‌ലിയിൽ 'ഭരതകലാലയം' എന്നപേരിൽ സ്വന്തമായൊരു നൃത്യപഠനകേന്ദ്രം നടത്തിവരുന്നുമുണ്ട് . ഭർത്താവ് പ്രേമാനന്ദൻ,മക്കൾ നീരജ , വാണിശ്രീ. രണ്ടുപേരും നർത്തകിമാരാണ് .