കനത്ത മഴയ്ക്ക് സാധ്യത : താനെ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

കനത്ത മഴയ്ക്ക് സാധ്യത : താനെ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

മുംബൈ :കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) പരിധിയിലുള്ളവ ഉൾപ്പെടെ താനെ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ  (ജൂലൈ 4 ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു.കനത്തതോ അതിശക്തമായതോ ആയ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവക്ക്  സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നാളെ മുംബൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  കടുത്ത വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായിട്ടാണ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാലയങ്ങൾക്ക് അവധിപ്രഖ്യാപിച്ചിട്ടുള്ളത് .