കല്യാണിൽ മദ്യലഹരിയിൽ യുവതിബാറിൽ പരസ്യമായി മൂത്രമൊഴിച്ചു ജീവനക്കാരെ ഭീഷണിപ്പെടുത്തി

മുംബൈ :കല്യാണിൽ ബാറിൽ മദ്യലഹരിയിലായിരുന്ന യുവതി ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന റസ്റ്ററന്റിലെ തീൻമേശയ്ക്കടിയിൽ പരസ്യമായി മൂത്രമൊഴിച്ചു . തൊട്ടടുത്ത് ശുചിമുറി ഉണ്ടായിരുന്നിട്ടും അതിന് തയ്യാറാകാതെയായിരുന്നു യുവതിയുടെ മോശം പെരുമാറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റസ്റ്ററന്റ് ജീവനക്കാരും മാനേജരും ഇടപെട്ടെങ്കിലും, മദ്യലഹരിയിലായിരുന്ന യുവതി അവരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ദൃക്സാക്ഷികളിലൊരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പരസ്യമായി നടത്തിയ ഈ പ്രവൃത്തിക്ക് മാപ്പ് പറയാൻ പോലും തയ്യാറാകാതെ, ജീവനക്കാരെ വെല്ലുവിളിച്ചുകൊണ്ടാണ് യുവതി ബാറിൽ നിന്ന് ഇറങ്ങിപ്പോയത്. സംഭവത്തിന് പിന്നാലെ പൊതുസ്ഥലത്തെ ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം, യുവതി ചെയ്തത് തെറ്റാണെങ്കിലും, അവരുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.