ധര്‍മേന്ദ്ര പ്രധാൻ്റെ രാജി ആഘോഷിച്ച്‌ മുംബൈയില്‍ താക്കറെ സഹോദരന്‍മാർ

ധര്‍മേന്ദ്ര പ്രധാൻ്റെ രാജി ആഘോഷിച്ച്‌   മുംബൈയില്‍ താക്കറെ സഹോദരന്‍മാർ

മുംബൈ:  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും രംഗത്ത്. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആഘോഷിച്ച് ജന്തർ മന്തറിൽ നടന്ന ആഘോഷ പരിപാടികൾക്ക് സമാനമായി എംഎൻഎസ് നേതാവ് രാജ് താക്കറെയും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും മുംബൈയിലെ ശിവാജി പാർക്കിൽ സിജെപിയെ അനുമോദിച്ച് 'അഭിനന്ദന റാലി' സംഘടിപ്പിച്ചു . റാലിക്കിടെ നേതാക്കൾ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.താക്കറെ സഹോദരന്മാർ സംഘടിപ്പിച്ച  വിജയ റാലിയിൽ നിരവധി പേർ പങ്കെടുത്തു. വലിയ ജനക്കൂട്ടമാണ് ഈ റാലിക്ക് സാക്ഷ്യം വഹിച്ചത്. "നിങ്ങൾ ജ്വലിപ്പിച്ച പ്രക്ഷോഭത്തിൻ്റെ വിജയം ആഘോഷിക്കാൻ ഞങ്ങൾ ഇവിടെ ഒത്തുകൂടി.

'ജെൻസി' ഈ സർക്കാരിനെ എങ്ങനെ ഫലപ്രദമായി നേരിട്ടുവെന്ന് എല്ലാവരും കണ്ടു, ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു" രാജ് താക്കറെ പറഞ്ഞു. മുംബൈ പൊലീസിനോട് നന്ദി പറഞ്ഞ രാജ് താക്കറെ ഡൽഹി പൊലീസിനെ വിമർശിച്ചു. രണ്ട് ശക്തികളും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും താക്കറെ പറഞ്ഞു."രാജ്യമെമ്പാടും ഈ പ്രതിഷേധത്തിന് തിരികൊളുത്തിയത് നിങ്ങളാണ്. ആ പ്രസ്ഥാനത്തിൻ്റെ വിജയവും ആവേശവും ആഘോഷിക്കാനാണ് ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഈ പ്രക്ഷോഭത്തിലൂടെ, രാജ്യത്തെ 'ജെൻസി' ഈ സർക്കാരിനെ എങ്ങനെ വെല്ലുവിളിച്ചുവെന്ന് നമുക്ക് കാണാൻ കഴിഞ്ഞു" ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറെ പറഞ്ഞു. പരിപാടിയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികളുടെ പേരുകൾ രാജ് താക്കറെ വായിച്ചു.നീറ്റ് പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ പേരുകൾ വായിച്ചുകൊണ്ട് അദ്ദേഹം അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നലെ  ഉച്ചകഴിഞ്ഞാണ് രാജിവച്ചത്.