ജാനകിയമ്മയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ഇന്ന് യാത്രാമൊഴി

മൈസൂർ : തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയമ്മയുടെ സംസ്കാരം ഇന്ന് മൈസൂരുവില്‍ നടക്കും. കനിയനഹുണ്ഡിയിലുള്ള നവീന്‍ ഫാം ഹൗസിൽ വച്ച് ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക. ജാനകിയമ്മയുടെ അന്ത്യാഭിലാഷ പ്രകാരമാണ് മൈസൂരുവിലെ ഫാം ഹൗസിൽ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

എട്ട് മണി മുതല്‍ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതുദർശനം ഉണ്ടാകും. മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ജാനകിയമ്മയുടെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ പൂർത്തിയാക്കി. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമാകും സംസ്കാര ചടങ്ങുകള്‍.6 പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ മലയാളം ഉൾപ്പെടെ 17-ലധികം ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ശേഷമാണ് ഈ സംഗീത ഇതിഹാസം വിടവാങ്ങിയത്. ശ്വസനസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. മരണവിവരം കൊച്ചുമകള്‍ അപ്സര വിദ്യുലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അവരുടെ ഭൗതികശരീരം അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി സംഗീത-സിനിമ ലോകത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും മൈസൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകിയമ്മ ജാനകിയമ്മ എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും പ്രതിഭാധനയായ ഗായികമാരില്‍ ഒരാളാണ്. ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിലേറെ പാട്ടുകളുമായി ഹൃദയങ്ങൾ കീഴടക്കിയ വാനമ്പാടി 2017 ഒക്ടോബറിൽ 79– ാം വയസ്സിലാണ് പൊതുവേദിയിൽനിന്നു വിരമിച്ചത്. തൊട്ടുതലേവർഷം പുറത്തിറങ്ങിയ ‘പത്തു കൽപനകളി’ലെ ‘അമ്മപ്പൂവിന്’ എന്ന താരാട്ടാണ് അവസാനമായി മലയാള സിനിമയ്ക്കുവേണ്ടി പാടിയ ഗാനം.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി 17 ഓളം ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങള്‍ക്ക് ഇവർ ശബ്ദമേകിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് കന്നഡയിലും മലയാളത്തിലുമാണ്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. 2013-ല്‍ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മഭൂഷണ്‍ നിരസിച്ച ജാനകിയമ്മയുടെ വേർപാടില്‍ സംഗീത ലോകവും ആരാധകരും കടുത്ത ദുഃഖത്തിലാണ്.
ആന്ധ്രയിൽ ജനിച്ച് തമിഴകത്തിലൂടെ വളർന്ന എസ്. ജാനകിയെ മലയാളത്തിൻ്റെ സ്വന്തമാക്കി മാറ്റിയത് സംഗീതസംവിധായകൻ എം.എസ്. ബാബുരാജായിരുന്നു. 1957ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. എന്നാൽ ബാബുരാജ്-ജാനകി കൂട്ടുകെട്ട് മലയാള സിനിമാ സംഗീതത്തിൽ സമാനതകളില്ലാത്ത ഒരു ചരിത്രം കുറിച്ചു. 'തളിരിട്ട കിനാക്കൾ തൻ...', 'വാസന്തപഞ്ചമി നാളിൽ...', 'അവിടുന്നെൻ ഗാനം കേൾക്കാൻ...' തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളി ഹൃദയങ്ങളിൽ ജാനകിയമ്മ സ്ഥിരപ്രതിഷ്ഠ നേടി.
https://www.worldm.news/national/legendary-singer-s-janaki--32396