ലഹരിപാനീയങ്ങളിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് എട്ടുപേരെ, ഛത്തീസ്ഗഢിലെ സൈക്കോ കില്ലർ പിടിയിൽ

ലഹരിപാനീയങ്ങളിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് എട്ടുപേരെ,  ഛത്തീസ്ഗഢിലെ സൈക്കോ കില്ലർ പിടിയിൽ

റായ്‌പൂർ ഛത്തീസ്ഗഢിലെ ബലോദബസാർ ജില്ലയിൽ എട്ടുപേരെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 46-കാരനായ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു . ഖർവെ ഗ്രാമത്തിലെ രാം സഹായ് ജെയ്‌സ്വാൾ എന്നയാളാണ് ‘സൈക്കോ കില്ലർ’ എന്ന് വിശേഷിപ്പിക്കാവുന്ന ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത്. ഫെബ്രുവരി മുതൽ മെയ് വരെ നാല് മാസത്തിനിടെയാഫെബ്രുവരി മുതൽ മെയ് വരെ നാല് മാസത്തിനിടെയാണ് ഇയാൾ എട്ടുപേരെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം ദുഃഖിതരായ കുടുംബാംഗങ്ങളെ സഹായിക്കാനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും ഇയാൾ മുന്നിലുണ്ടായിരുന്നു എന്നത് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചുപഴയ വൈരാഗ്യങ്ങളും ചെറിയ തർക്കങ്ങളുമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. ഇരകളെ കൊലപ്പെടുത്താൻ ഇയാൾ ഉപയോഗിച്ചത് ‘സുഹാഗ’ അഥവാ ബോറാക്സ് പൊടിയാണ്. എലികളെ കൊല്ലാനാണെന്ന് പറഞ്ഞ് നാട്ടുകാരിൽ നിന്ന് ഇയാൾ ഇത് സംഘടിപ്പിക്കുകയായിരുന്നു. ഒരു നായയിൽ പരീക്ഷണം നടത്തി ഫലപ്രദമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാൾ കൊലപാതകങ്ങൾ ആരംഭിച്ചത്. ലഹരിപാനീയങ്ങളിൽ വിഷം കലർത്തി നൽകിയാണ് ഇരകളെ ഇയാൾ കൊലപ്പെടുത്തിയത്.

അവസാന ഇരയായ മഹേതരു സാഹു മരിച്ചതിനെത്തുടർന്ന് നാട്ടുകാർക്ക് തോന്നിയ സംശയമാണ് പോലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചത്. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊലപ്പെടുത്താൻ ശ്രമിച്ചവരിൽ കാർത്തിക് എന്നൊരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. മരിച്ച ഏഴുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പ്രതിക്കെതിരെ എട്ട് കൊലപാതക കേസുകളും ഒരു വധശ്രമക്കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.