മണിപ്പൂരിലെ മൂന്ന് സഭാ നേതാക്കളെ വെടിവെച്ചുകൊന്ന സംഭവം: അന്വേഷിക്കാൻ എൻ ഐ എ

മണിപ്പൂരിലെ മൂന്ന് സഭാ നേതാക്കളെ വെടിവെച്ചുകൊന്ന സംഭവം: അന്വേഷിക്കാൻ  എൻ ഐ എ

ന്യൂഡൽഹി: മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ മൂന്ന് സഭാ നേതാക്കളെ വെടിവെച്ചുകൊന്ന സംഭവം അന്വേഷിക്കാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. എൻ ഐ എ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തു. മെയ് 13-ന് ചുരാചാന്ദ്പൂരിൽ നിന്ന് മടങ്ങുകയായിരുന്ന തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങൾക്ക് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. വുംതാങ് സിറ്റ്‌ലൗ, ഫിനാൻസ് സെക്രട്ടറി റവ. കൈഗൗലൻ ലൗവും, പാസ്റ്റർ പൗഗൗലെൻ സിറ്റ്‌ലൗ എന്നിവർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സമാധാന ചർച്ചകളിൽ മുൻപന്തിയിൽ നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.