"ദയനീയ തോല്‍വിയില്‍ സമഗ്ര പഠനം,സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം":സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗോവിന്ദന്‍ തയ്യാറായില്ല.തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനവും സംഘടനപരമായ രാഷ്ട്രയീയപരമായ പ്രശ്‌നങ്ങളും വിവിധ തലത്തിലുള്ള പ്രചാരവേലകളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമികമായി കാണുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടി ഘടകങ്ങളെയും ഘടകക്ഷികളെയും ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കുകയും അവരെ പരിഗണിച്ചുകൊണ്ടാകും തിരിച്ചടിയെക്കുറിച്ചുള്ള തങ്ങളുടെ പരിശോധനയും നിലപാടും സ്വീകരിക്കുകയുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഈ തെരഞ്ഞടുപ്പില്‍ 37. 6 ശതമാനം വോട്ടാണ് ലഭിച്ചത്. അത് താരതമ്യേനെ കുറഞ്ഞ ശതമാനമാണ്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 2019ല്‍ 35.1 ശതമാനവും 2024ല്‍ 33.35 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആ സമയത്തെല്ലാം തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങള്‍ക്ക് വിശ്വാസകര്യമാകുന്ന രിതിയില്‍ തിരുത്തലുകള്‍ വരുത്തിയുമാണ് എല്‍ഡിഎഫ് തിരിച്ചുവന്നത്.