കാന്തല്ലൂരിൽ കാട്ടാനയെക്കണ്ട് ഭയന്നോടുന്നതിനിടെ ഒരാൾ വീണ് മരിച്ചു

കാന്തല്ലൂരിൽ കാട്ടാനയെക്കണ്ട്  ഭയന്നോടുന്നതിനിടെ  ഒരാൾ വീണ്  മരിച്ചു

ഇടുക്കി: കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു. കാന്തല്ലൂർ ചുരക്കുളം ഉന്നതി കോളനിയിലെ മലപ്പുലയ വിഭാഗത്തിൽപ്പെട്ട മുരുകൻ (55) ആണ് മരിച്ചത്. സമീപത്തെ ഒരു കെട്ടിട നിർമ്മാണ സൈറ്റിലെ ജോലിക്ക് ശേഷം, താൻ വളർത്തുന്ന ആടുകൾക്ക് തീറ്റ ശേഖരിക്കാനായി അടുത്തുള്ള കൃഷിഭൂമിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികൾക്ക് മുന്നറിയിപ്പോ നൽകാതെ പെട്ടെന്ന് തുരത്തിയതാണ് ഈ വലിയ അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആനയെ ഓടിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ മുരുകൻ തൊട്ടുമുന്നിൽ കാട്ടാനയെ കണ്ട് ഭയന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട് കല്ലുകൾ നിറഞ്ഞ താഴ്ചയിലേക്ക് ഇയാൾ ശക്തമായി മറിഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ മുരുകനെ വനപാലകർ തന്നെ ഉടൻ തന്നെ ഔദ്യോഗിക ജീപ്പിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനംവകുപ്പിന്റെ അശ്രദ്ധക്കെതിരെ പ്രദേശത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്