മൃഗസ്നേഹിയും സാമൂഹിക പ്രവർത്തകയുമായ നളിനി സുബ്രഹ്മണ്യൻ മുംബൈയിൽ അന്തരിച്ചു

മുംബൈ: മുതിർന്ന മൃഗക്ഷേമ പ്രവർത്തകയും അമ്മ കെയർ ഫൗണ്ടേഷന്റെയും (എസിഎഫ്) പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റി - മുംബൈയുടെ സ്ഥാപകയും വൈസ് പ്രസിഡന്റുമായ നളിനി സുബ്രഹ്മണ്യൻ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് അന്തരിച്ചു. മൃഗക്ഷേമ, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പ്രവർത്തകർക്കും അവരുടെ മരണം വലിയ നഷ്ടമാണ്.മുംബൈയിലെ അറിയപ്പെടുന്ന മൃഗക്ഷേമ പ്രവർത്തകരായ സുനീഷ് സുബ്രഹ്മണ്യൻ കുഞ്, നിഷ സുബ്രഹ്മണ്യൻ കുഞ് എന്നിവർ മക്കളാണ്.
നളിനി സുബ്രഹ്മണ്യൻ വർഷങ്ങളോളം മൃഗക്ഷേമം, മൃഗസംരക്ഷണം, ദുരിതമനുഭവിക്കുന്ന മൃഗങ്ങളുടെ പരിചരണം എന്നിവയ്ക്കായി വിലമതിക്കാനാവാത്ത സേവനങ്ങൾ നൽകിയിട്ടുണ്ട്.. അവരുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും നിരവധി മൃഗരക്ഷാ പ്രവർത്തനങ്ങൾ, ചികിത്സാ പദ്ധതികൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ മുംബൈയിലും മഹാരാഷ്ട്രയിലുമായി നടപ്പിലാക്കി. ഈ പ്രവർത്തനങ്ങൾ നിരവധി മൃഗക്ഷേമ പ്രവർത്തകർക്ക് പ്രചോദനനവുമായിട്ടുണ്ട് .മൃതദേഹം പൊതുദർശനത്തിനും സംസ്‌കാരത്തിനും ശേഷം ഇന്ന് കേരളത്തിലെ പാലക്കാട് ജില്ലയിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
മുംബൈയിലെ വിവിധ പക്ഷി -മൃഗ സംരക്ഷണ സംഘടനകൾ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.