"കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത് ?":തോമസ്‌ഐസക്കിന്‌ മറുപടിയുമായി രമേഷ് പിഷാരടി

"കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത് ?":തോമസ്‌ഐസക്കിന്‌ മറുപടിയുമായി രമേഷ് പിഷാരടി

 പാലക്കാട് : "കോമാളി വേഷം കെട്ടുന്ന  നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ" എന്ന തോമസ് ഐസക്കിൻ്റെ പരിഹാസത്തിന് മറുപടിയുമായി നടനും യുഡിഎഫ് സ്ഥനാർത്ഥിയുമായ രമേഷ് പിഷാരടി . "തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും" രമേഷ് പിഷാരടി പ്രതികരിച്ചു.

അനാവശ്യപരാമർശങ്ങൾക്കില്ലെന്നും,ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം  പറഞ്ഞു.

"പാലക്കാട് എല്ലാ പ്രചാരണങ്ങൾക്കും മുകളിൽ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ട്.  ജനം എല്ലാം മനസിലാക്കുന്നുണ്ട് " - രമേഷ് പിഷാരടി പറഞ്ഞു.