അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണo: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമതയും പ്രതിപക്ഷവും

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണo:  ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമതയും പ്രതിപക്ഷവും

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പി.യുമായ അഭിഷേക് ബാനർജിക്ക് നേരേ നടന്ന ആക്രണത്തില്‍ പശ്ചിമ ബംഗാളിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. അക്രമം ബിജെപി സര്‍ക്കാരിൻ്റെ ഗൂഡാലോചനയാണെന്ന് പ്രതികരിച്ച മമത സുരക്ഷ ക്രമീകരണങ്ങളുടെ അഭാവത്തെയും ചൂണ്ടിക്കാണിച്ചു. മമതയ്ക്ക് പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നത നേതാക്കളും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഖിലേഷ്‌യാദവ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഇന്നലെയാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ വീട് സന്ദർശിക്കാനെത്തിയ വേളയില്‍ അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്‌ത അക്രമികൾ കള്ളൻ, കള്ളൻ എന്ന മുദ്രാവാക്യം വിളിച്ച് കല്ലുകൾ, ഷൂസുകൾ, മുട്ടകൾ എന്നിവ എറിഞ്ഞു.

ശനിയാഴ്‌ച സൗത്ത് 24 പർഗാനസിലെ സോനാർപുരിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രവർത്തകൻ്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് അക്രമികളിൽ നിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്.തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ നേതാക്കന്‍മാര്‍ക്ക് നേരയെും പ്രവർത്തകര്‍ക്ക് നേരയും ബിജെപി ഇത്തരം ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരുന്നുവെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ചുള്ള കേസുകളുടെ വാദം ഇപ്പോഴും തുടരുന്നു. ശേഷമാണ് പ്രമുഖ പ്രതിനിധിക്ക് നേരെ ആള്‍ക്കൂട്ടം അക്രമം അഴിച്ച് വിട്ടത്.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂൽ കോൺഗ്രസ് നേതാവും എം പി യുമായ അഭിഷേക് ബാനർജിക്ക് നേരേയുണ്ടായ ആക്രമണം ക്രമസമാധാനത്തിൻ്റെ തകര്‍ച്ചയാണെന്നും, സുരക്ഷ ക്രമീകരണങ്ങളുടെ വീഴ്‌ചയാണെന്നും മമത ബാനര്‍ജി ചൂണ്ടിക്കാണിച്ചു.ശനിയാഴ്‌ച രാത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമത. അക്രമം, ഭീഷണി, രാഷ്ട്രീയ ഗുണ്ടായിസം എന്നിവ ബിജെപിയുടെ ഭരണത്തിൻ്റെ നിർവചന സവിശേഷതകളായി മാറിയിരിക്കുന്നുവെന്ന് മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമ്മാ വീമ്പിളക്കാതെ നല്ല ഭരണ കാഴ്‌ചവയ്‌ക്കണമെന്ന് മമത വ്യക്താമക്കി. ഉത്തരവാദിത്തപ്പെട്ടവർക്ക് ഇന്ന് രാഷ്ട്രീയ സംരക്ഷണം ലഭിച്ചേക്കാം പക്ഷേ അവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാൻ കഴിയില്ലെന്നും പ്രതികരണം.

ബംഗാളില്‍ ബിജെപി നടത്തുന്ന അക്രമം ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുന്നുവെന്നും പ്രതികരണം. "ദേശീയ ജനറൽ സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം പുതിയ സര്‍ക്കാരിൻ്റെ കീഴില്‍ ക്രമസമാധാനം തകര്‍ന്നതിൻ്റെ ഓര്‍മ്മപ്പെടുത്തലാണ്. ഒരു പ്രതിപക്ഷ എംപിയെ പകൽ വെളിച്ചത്തിൽ ലക്ഷ്യം വയ്ക്കാൻ കഴിയുമെങ്കിൽ സാധാരണ പൗരന്മാർക്ക് എന്ത് പ്രതീക്ഷയാണുള്ളത്? ഇതാണോ ബിജെപിയുടെ ജനാധിപത്യ ആശയം?" തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പറഞ്ഞു.

കൊൽക്കത്തയിലെ അപ്പോളോ ആശുപത്രി അഭിഷേക് ബാനർജിക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ശരിയായ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അവര്‍ പറഞ്ഞു. "ചില സമ്മർദ്ദങ്ങൾ കാരണം ഇവിടെ അഭിഷേകിന് ചികിത്സ നൽകുന്നില്ല" എന്ന് മമത ആരോപിച്ചു. എന്നാല്‍ മമതയുടെ ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ ഇതുരെ പ്രതികരിച്ചിട്ടില്ല.

സര്‍ക്കാരിനെ രൂക്ഷായി വിമര്‍ശിച്ച് അഖിലേഷ് യാദവ്

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് രംഗത്തെത്തി. അഭിഷേക് ബാനർജിക്കെതിരെ ജീവന് ഭീഷണിയായ ആക്രമണം ആസൂത്രണമാണെന്ന് അഖിലേഷ് പറഞ്ഞു. പൊലീസ് സുരക്ഷയുടെ അഭാവം വലിയൊരു ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. "സംസ്ഥാനത്തെ ബിജെപി അരാജകത്വമുള്ള സർക്കാർ. വെറുപ്പ് നിറഞ്ഞതും, നിഷേധാത്മകവും സർക്കാർ. അക്രമാസക്ത രാഷ്ട്രീയമല്ലാതെ മറ്റൊന്നിനും ബിജെപിക്ക് കഴിവില്ലെന്ന് തെളിയിച്ചിരിക്കുന്നു" അഖിലേഷ് പറഞ്ഞു.

ആക്രമണത്തെ ശക്തമായി അപലപിച്ച് ഖാര്‍ഗെ

എംപി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തെ അലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. ബാനർജിക്കെതിരായ ആക്രമണം ബിജെപിയുടെ പ്രതികാരത്തിൻ്റെയും പീഡനത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് സംരക്ഷണം ഒരുക്കാത്തത് ബിജെപിയുടെ പ്രതികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വ്യത്യാസങ്ങൾ ഒരിക്കലും ഒരു തരത്തിലുള്ള അക്രമത്തെയും ന്യായീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറയിച്ചത്."സോണാർപൂരിൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാൻ പോയ എംപി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ഞെട്ടിക്കുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഒരു പ്രമുഖ പ്രതിപക്ഷ നേതാവിന് മനഃപൂർവ്വം മതിയായ പൊലീസ് സംരക്ഷണം നൽകാത്തത് ബിജെപിയുടെ പ്രതികാരത്തിൻ്റെയും പീഡനത്തിൻ്റെയും രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം പറയുന്നു. പശ്ചിമ ബംഗാൾ സർക്കാരും കേന്ദ്ര സർക്കാരും എല്ലാ പ്രതിപക്ഷ നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കുകയും അത്തരം ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണം" ഖാര്‍ഗെ എക്‌സില്‍‍ പറഞ്ഞു.