വീട്ടിലെത്താൻ വൈകിയ കാരണത്തിൽ ക്രൂര മർദ്ദനം : ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ഭാര്യ പരാതി നൽകി

വീട്ടിലെത്താൻ വൈകിയ കാരണത്തിൽ ക്രൂര മർദ്ദനം : ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ഭാര്യ പരാതി നൽകി

തൃശൂർ: സ്വന്തം ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ  വധശ്രമത്തിന് കേസ്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കൊടുങ്ങല്ലൂർ മതിലകം പോലീസാണ് ബിജെപി നേതാവിനെതിരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിൻ്റെ  ഭാര്യ നിലവിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലേക്ക് മടങ്ങിയെത്താൻ അൽപം വൈകിയതിനെച്ചൊല്ലി ശ്രീകുമാർ വീട്ടിൽ വെച്ച് വലിയ രീതിയിൽ തർക്കമുണ്ടാക്കിയിരുന്നു. “വൈകിയെത്താൻ ഇതെന്താ സത്രമാണോ?” എന്ന് ആക്രോശിച്ചുകൊണ്ട് ശ്രീകുമാർ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ പോലീസിന് നൽകിയ ഔദ്യോഗിക പരാതിയിൽ വ്യക്തമാക്കുന്നു. തടയാൻ ശ്രമിച്ചപ്പോൾ ഇരുകരണത്തും ശക്തമായി അടിക്കുകയും, തുടർന്ന് മുടിക്ക് കുത്തിപ്പിടിച്ച് തല ചുമരിൽ ബലമായി ഇടിക്കുകയുമായിരുന്നു. കഠിനമായ മർദ്ദനത്തിനൊടുവിൽ ഇയാൾ തന്നെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും യുവതിയുടെ മൊഴിയിലുണ്ട്.

ഭർത്താവിൻ്റെ  ക്രൂരമായ മർദ്ദനത്തിന് പിന്നാലെ വീട്ടിൽ നിന്നും രക്ഷപ്പെട്ട യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അഭയം തേടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മതിലകം പോലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ മുൻപും പല നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഭാര്യയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ എ.ആർ. ശ്രീകുമാറിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്