സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു;

ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്‌ഇ പരീക്ഷ എഴുതിയിരിക്കുന്നത്. ഫലം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in സന്ദർശിക്കുവുന്നതാണ്.മെയ് 15 ന് രണ്ടാം ഘട്ട പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു ആദ്യഘട്ട സിബിഎസ്ഇ പരീക്ഷ നടന്നിരുന്നത്. 85 വിഷയങ്ങളിലായി 8,705 കേന്ദ്രങ്ങളിൽ 14,08,546 ആൺകുട്ടികളും 10,99,773 പെൺകുട്ടികളും ഉൾപ്പെടെ ആകെ 25,08,319 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.അതേസമയം 2026ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി സിബിഎസ്‌ഇ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. മുല്യനിർണയത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മാറ്റങ്ങൾ ബോർഡ് കൊണ്ടുവന്നത്.
സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് സയൻസ് പേപ്പറിനെ മൂന്നായി വിഭജിച്ചും സോഷ്യൽ സയൻസ് പേപ്പറിനെ നാല് വിഭാഗങ്ങളായി തിരിച്ചുമാണ് ഈ വർഷത്തെ പരീക്ഷ നടത്തിയത്. ഒരു വിഭാഗത്തിലെ ചോദ്യത്തിൻ്റെ ഉത്തരം ആ വിഭാഗത്തിൽ തന്നെ എഴുതണമെന്നും ബോർഡ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു.
വിദ്യാർഥികൾക്ക് ഫലം അറിയാൻ സാധിക്കുന്ന വെബ്‌സൈറ്റുകൾ
results.cbse.nic.in
cbse.gov.in
cbseresults.nic.in
ഇത് കൂടാതെ മൊബൈൽ ആപ്പുകളായ DigiLocker, UMANG ആപ്പുകൾ വഴി ഫലം പരിശോധിക്കവുന്നതാണ്. ഇൻ്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യവും ബോർഡ് ഒരുക്കിയിട്ടുണ്ട്. അഡ്‌മിറ്റ് കാർഡിലുള്ള റോൾ നമ്പർ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങൾ പരിശോധിക്കാം.
പരിശോധിക്കേണ്ടത് എങ്ങനെ
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
ശേഷം ഹോംപേജിൽ, "2026 ഫലങ്ങൾ" എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
അതിൽ സെക്കൻഡറി അലെങ്കിൽ പത്താം ക്ലാസ് 2026 എന്നത് ക്ലിക്ക് ചെയ്യുക
നിങ്ങളുടെ റോൾ നമ്പർ, സ്‌കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി, ജനന തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക
ശേഷം ഓകെ കൊടുത്താൽ ഓരേ വിഷയത്തിനും ലഭിച്ച മാർക്ക് കാണാൻ സാധിക്കും.
മാർക്ക് ലിസ്‌റ്റിൻ്റെ കോപ്പി ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാവുന്നതാണ്.