വാണിജ്യ സിലിണ്ടർ വില കുറയും: എണ്ണ കമ്പനികളുമായി ചർച്ച നടത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യുഡൽഹി :വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ കുറവുണ്ടായേക്കും. ഗാർഹിക സിലിണ്ടറുകളുടെ വിലയിലും മാറ്റങ്ങൾ ഉടൻ പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്.
സിലിണ്ടർ ക്ഷാമവും വിലവർധനവും കാരണം പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. അടച്ചുപൂട്ടിയ ഹോട്ടലുകൾക്ക് വീണ്ടും പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. യുദ്ധത്തിന് മുൻപുള്ള സാധാരണ നില പുനസ്ഥാപിക്കാനാണ് സർക്കാരിന്റെ നീക്കം.