പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ്  കമ്മീഷന് പരാതി

ന്യുഡൽഹി : വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ടതിനുശേഷം  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട്  നടത്തിയ അഭിസംബോധനക്കെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.  പി സന്തോഷ് കുമാർ എംപിയും കോണ്‍ഗ്രസ് നേതാവ്  അനിൽ അക്കരയുമാണ് പരാതിനൽകിയിരിക്കുന്നത്.പ്രധാനമന്ത്രി ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനിലൂടെയും ആകാശവാണിയിലൂടെയും  രാജ്യത്തെ അഭിസംബോധന ചെയ്തത്  തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും  മാതൃകാ പെരുമാറ്റച്ചട ലംഘനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നും ഇരുവരും   ആവശ്യപ്പെട്ടു. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനാണ് പരാതിനൽകിയിരിക്കുന്നത് .