എല്ലാ ദിവസവും ഇരുന്നു പഠിച്ചപ്പോൾ നേടിയത് 500ല്‍ 500! സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ ടോപ്പറായി ഡാനിയേല്‍

എല്ലാ ദിവസവും ഇരുന്നു  പഠിച്ചപ്പോൾ  നേടിയത് 500ല്‍ 500! സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ ടോപ്പറായി ഡാനിയേല്‍

കോഴിക്കോട്: അഞ്ഞൂറില്‍ അഞ്ഞൂറ് മാർക്കും നേടി സിബിസിഇ പത്താം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി  ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂളിലെ ഡാനിയേല്‍ ജേക്കബ് ബാസ്റ്റിൻ . നല്ല മാർക്ക് നേടണമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളുവെന്നും ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചില്ലെന്നും ഡാനിയേല്‍ .95ശതമാനത്തിന് മുകളില്‍ പ്രതീക്ഷിച്ചിരുന്നു. നല്ല മാർക്ക് വേണമെന്ന് ഉണ്ടായിരുന്നു. ഇത്രയും മാർക്ക് കിട്ടിയതില്‍ വളരെ സന്തോഷമെന്ന്  ഡാനിയേല്‍.എല്ലാ ദിവസവും പഠിച്ചു, ഒരു ദിവസം പോലും പഠിക്കാതെ വിട്ടിട്ടില്ല. എന്തെങ്കിലുമൊക്കെ പഠിച്ചു പോയി. അതുകൊണ്ട് തന്നെ മോഡല്‍ എക്സാമിലും ബോർഡ് എക്സാമിലും പാഠഭാഗങ്ങളെല്ലാം നന്നായി പഠിച്ചു. പിന്നെ റിവൈസ് ചെയ്താല്‍ മാത്രം മതിയായിരുന്നു. എല്ലാ വിഷയങ്ങളോടും ഇഷ്ടമായിരുന്നുവെന്നും ഡാനിയേല്‍ പറയുന്നു. ഒരു വിഷയത്തോട് ഇഷ്ടമോ മറ്റൊന്നിനോട് ഇഷ്ടക്കേടോ ഉണ്ടായിരുന്നില്ല. എല്ലാം ഒരുപോലെ തന്നെ പഠിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരും വിളിച്ച്‌ അഭിനന്ദിച്ചു. മകന് നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാലും നൂറ് ശതമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡാനിയേലിന്റെ അമ്മ പറഞ്ഞു.