"വീണ വിജയൻ്റെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇ ഡിക്ക് ലഭിച്ചു ": കെ സുരേന്ദ്രൻ
തിരുവനന്തപുരം :സിഎംഎൽ എംഡി കർത്തയെ രക്ഷിക്കാൻ വേണ്ടിയാണ് ഇന്നലെ ഇ ഡി റെയ്‌ഡിനെ തുടർന്നു സിപിഎം നടത്തിയ അക്രമ സംഭവങ്ങളെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു . മുഖ്യമന്ത്രിയുടെ മകളുടെ ബാങ്ക് അക്കൗണ്ടിലെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ടെന്നും അക്കാര്യത്തിൻ്റെ പൂർണവിവരം തനിക്കറിയാമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസിയെ അക്രമിച്ച് കേസ് ഇല്ലാതാക്കാൻ കഴിയില്ല. ഇന്നലെ പന്ത്രോണ്ടോളം സ്ഥലങ്ങളിലായി നടത്തിയ ഇഡി റെയ്‌ഡിൽ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിൻ്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
"കേരള പൊലീസിനെ അറിയിക്കാതെയാണ് റെയ്‌ഡ് നടത്തിയതെന്ന വാദത്തിന് പ്രസക്തിയില്ല. റെയ്‌ഡ് തുടങ്ങി ഏഴ്, എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് പല ഇടങ്ങളിലായി ഡിവൈഎഫ്ഐ യെ മുൻനിർത്തി ആക്രമണങ്ങൾ അഴിച്ചുവിട്ടത്. എന്തുകൊണ്ട് ഇതിനെ തടയാൻ ശ്രമിച്ചില്ലെന്നും," കെ സുരേന്ദ്രൻ ചോദിച്ചു. എം വി ഗോവിന്ദൻ അടക്കമുള്ള സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ് സർക്കാർ കേസെടുക്കുന്നില്ല. ഇത് സി എം ആർ എൽ കർത്തയിൽ നിന്ന് കൈക്കൂലി വാങ്ങിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.