റെയ്ഡിന് പിന്നാലെ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന വാര്‍ത്താക്കുറിപ്പിറക്കി ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി.സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടന്നത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.
സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടന്നത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.
രാഹുൽ ഗാന്ധിക്ക് സന്തോഷം നൽകുമെന്ന് പിണറായി
ഇഡി റെയ്‌ഡ് രാഹുൽ ഗാന്ധിക്ക് വലിയ സന്തോഷം നൽകുമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. എന്ത് കൊണ്ട് പിണറായി വിജയൻ്റെ വീട് റെയ്‌ഡ് ചെയ്യുന്നില്ല, എന്ത് കൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു രാഹുൽ ഗാന്ധി ചോദിച്ച ചോദ്യം. നമ്മുടെ രാജ്യത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്ന വരുന്നത്. അതിനെതിരെ ശക്തമായ രപതിഷേധം രാജ്യവ്യാപകമായി ഉയർന്ന് വന്നിട്ടുണ്ട്. പക്ഷേ തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.ഏതായാലും ഇത് കൊണ്ടെന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായി കാണുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും നടപടികൾ കൊണ്ട് ഞങ്ങളെ തളർത്തി കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല. പ്രകടമായി നാടിൻ്റെയും പാർട്ടി സഖാക്കളുടെയും വികാരം എല്ലാക്കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് പാർട്ടി സഖാക്കളെ കൊത്തി വലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുള്ളത്. അതിന് ഒരു കുറവും ചാഞ്ചല്യവും ഇല്ലെന്നതാണ് ഇന്ന് സഖാക്കൾ വീണ്ടും വ്യക്തമാക്കിയിട്ടുള്ളത്. ഒരിക്കൽ കൂടി എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നേരിടാൻ ഇതാണ് നമ്മുടെ കരുത്ത്. പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അതൊക്കെ പിന്നീട് പറയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.