ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ മാറ്റി സർക്കാർ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ മാറ്റി സർക്കാർ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി . മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം താൽക്കാലിക ചുമതല.മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നതിനായി പ്രോസിക്യൂട്ടർ അനുകൂല നിലപാട് സ്വീകരിച്ചതാണ് നടപടിക്ക് കാരണം. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ റിപ്പോർട്ടിന് തികച്ചും വിരുദ്ധമായി, കസ്റ്റഡി ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിക്കുകയായിരുന്നു. ഇതേതുടർന്നാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചത്.

കേസിൽ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ നൽകുന്ന അപ്പീലിൽ സ്വന്തം പ്രോസിക്യൂട്ടറെത്തന്നെ എതിർകക്ഷിയാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സർക്കാരിന് വേണ്ടി ഹാജരാകുന്ന പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നത് നിയമചരിത്രത്തിൽ അപൂർവ്വമായ നടപടിയാണ്. കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന പോലീസ് ആവശ്യത്തെ അട്ടിമറിച്ചതാണ് സർക്കാരിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.