ഇഡി റെയ്ഡ്: പിണറായിയുടെ വീട്ടുപടിക്കൽ കുത്തിയിരുന്ന് സിപിഎം പ്രവർത്തകരുടെ ധർണ്ണ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലുള്ള ഔദ്യോഗിക വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ പ്രദേശത്ത് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. റെയ്ഡ് വാർത്ത പരന്നതോടെ പാർട്ടിയുടെ മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ പിണറായി വിജയന്റെ വീടിന് മുൻപിലേക്ക് ഒഴുകിയെത്തി . വീടിന്റെ പ്രധാന കവാടത്തിന് മുൻപിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചുകൊണ്ട് വലിയ രീതിയിൽ കുത്തിയിരിപ്പ് ധർണ്ണ ആരംഭിച്ചു. പിന്നീട് റോഡിലേക്ക് ഇറങ്ങി കുത്തിയിരുന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ പ്രവർത്തകർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയും ഇതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശനെതിരെയും ആയിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യങ്ങൾ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെകെ ശൈലജ ടീച്ചർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം വി.കെ. സനോജ് എംഎൽഎ, വി. ശിവദാസൻ എംപി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മുൻ എംഎൽഎ ടിവി രാജേഷ്, പി പുരുഷോത്തമൻ തുടങ്ങിയ പ്രമുഖ നേതാക്കളും സമരമുഖത്തുണ്ട്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് ഭരണകൂടങ്ങൾ നടത്തുന്ന ഈ രാഷ്ട്രീയ വേട്ടയാടൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് നേതാക്കൾ വ്യക്തമാക്കി. റെയ്ഡ് അവസാനിക്കുന്നത് വരെ വീട്ടുപടിക്കൽ സമരം തുടരാനാണ് സിപിഎം തീരുമാനം.

മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും
സിഎംആർഎൽ - എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ മേഖലകളിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
തികച്ചും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഈ റെയ്ഡ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീണാ വിജയൻ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ അച്ഛന്റെ പേരിൽ കള്ളക്കേസെടുക്കാൻ ഇഡിക്ക് നിയമപരമായി ഒട്ടും കഴിയില്ല. കേസ് കൃത്യമായി അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്, എന്നാൽ അതിന്റെ മറവിൽ കടന്നാക്രമണം നടത്താനാണ് ഇഡി ശ്രമിക്കുന്നത്. വലിയ സഹനങ്ങളും നിരന്തരമായ വേട്ടയാടലുകളും അതിജീവിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദം വരെ എത്തിയത്. ഈ നീക്കത്തെ പിണറായിക്കെതിരെയുള്ള വ്യക്തിപരമായ കേസായല്ല പാർട്ടി കാണുന്നത്, മറിച്ച് സിപിഎമ്മിനെ തകർക്കാൻ കേന്ദ്ര ഭരണകൂടം പ്രയോഗിക്കുന്ന ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ ആയുധമാണിത്. പാർട്ടിയെ ഇല്ലാതാക്കണമെങ്കിൽ പിണറായി വിജയനെ തകർക്കണമെന്ന് അവർ കരുതുന്നു. അത്തരം ആക്രമണങ്ങളിലൂടെ പിണറായിയെയോ സിപിഎമ്മിനെയോ ദുർബലപ്പെടുത്താമെന്ന് ആരെങ്കിലും മോഹിച്ചാൽ അവർക്ക് തെറ്റിയെന്നും
https://www.worldm.news/keralam/cpm-says-raid-on-pinarayis--26325