ത്യാഗസ്‌മരണയില്‍ വീണ്ടുമൊരു ബലിപ്പെരുന്നാള്‍

ത്യാഗസ്‌മരണയില്‍ വീണ്ടുമൊരു  ബലിപ്പെരുന്നാള്‍

മുംബൈ: ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ബലിപ്പെരുന്നാള്‍ കൂടി. ബക്രീദ് അഥവാ ഇദ്ഉൽ-അദ്ഹ ത്യാഗത്തിൻ്റെ മഹത്വം ഓർമിപ്പിക്കുന്ന പെരുന്നാളാണ്. ഇസ്‌ലാമിക് കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയിലെ പത്താം നാളിലാണ് ബലി പെരുന്നാൾ വന്നെത്തുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾ വലിയ വിശ്വാസത്തോടും സന്തോഷത്തോടും കൂടി ഈ മഹത്തായ ദിനം ആഘോഷിക്കുന്നു. ഈദുൽ അദ്ഹയെന്നും ഈ പുണ്യ ദിനം അറിയപ്പെടുന്നു.

പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയുടെ സ്‌മരണയായാണ് വിശ്വാസികൾ വലിയ പെരുന്നാള്‍ ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിലും സമൂഹകേന്ദ്രങ്ങളിലുമായി പ്രത്യേക പ്രാർഥനകളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടും. ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഘോഷമായതിനാൽ ബക്രീദ് തീയതിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഈ വർഷത്തെ പെരുന്നാൾ മെയ് 28നാണ് ആഘോഷിക്കുക.മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കാറുള്ളത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തൻ്റേത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൊടുക്കുക, ദരിദ്രർക്ക് ദാനം നൽകുക. എന്നിങ്ങനെയുള്ള പുണ്യപ്രവർത്തികൾ ചെയ്യുന്നതാണ് ആഘോഷത്തിൻ്റെ അടിസ്ഥാന തത്വം.

ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിൻ്റെ സ്‌മരണ പുതുക്കലായാണ് ഇസ്‌ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ പുത്രനായ ഇസ്‌മായിലിനെ അല്ലാഹുവിൻ്റെ കൽപന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.

അതിനാലാണ് ആത്മ സമർപ്പണത്തിൻ്റെ പ്രതീകമായി ഇസ്‌ലാം മത വിശ്വാസികൾ ഈ ദിവസത്തെ നോക്കിക്കാണുന്നത്. ഈ ഐതിഹ്യം പേറുന്നതിനാലാണ് ബലി പെരുന്നാൾ എന്ന് ഇന്നേ ദിവസത്തെ അറിയപ്പെടുന്നതും വിശ്വാസികൾ അല്ലാഹുവിൻ്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്തുന്നതും.ബലിയർപ്പിക്കുന്ന ആടിനെ മൂന്നായി ഭാഗിച്ച് ബന്ധുമിത്രാദികൾക്കും പാവപ്പെട്ടവനും ബലി നൽകിയവർക്കുമായി നൽകും. 400 ഗ്രാം സ്വർണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ ഇസ്ലാം മത വിശ്വാസിയും ബലി നൽകണമെന്നാണ് പ്രമാണം. ഏവർക്കും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ നേരുന്നു..!

രാഷ്‌ട്രപതി ദ്രൗപദി മുർമു ,പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ,പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ തുടങ്ങിയവർ മുസ്ളീം സമൂഹത്തിന് ബലിപെരുന്നാൾ ആശംസകൾ നേർന്നു.