മലാഡ്-മൽവാണി ശാഖാ ഓഫീസ് ഉത്‌ഘാടനവും ഗുരുദേവ ഛായാചിത്ര അനാച്ഛാദനവും

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട (4961-ാ0) മലാഡ്-മൽവാണി ശാഖയുടെ പുതിയ ആസ്ഥാനത്തിൻ്റെ  ഉത്‌ഘാടനം മലാഡ് വെസ്റ്റിലെ ഖരോഡി വില്ലേജിൽ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ  നിർവഹിച്ചു.ഗുരുദേവ ഛായാചിത്ര അനാച്ഛാദനം യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ ചേർന്ന് നടത്തി. തദവസരത്തിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ ബി.സുശീലൻ,ജി.ശിവരാജൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞജിത്ത്,വൈസ് പ്രസിഡന്റ് ബീന സുനിൽകുമാർ,ഖജാൻജി ഷിജി ശിവദാസൻ,ഗോരേഗാവ് ശാഖാ പ്രസിഡന്റ് സി.എസ്സ്.ദാസൻ,സെക്രട്ടറി ഷീൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഉണ്ണി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ  ഗണപതി ഹോമത്തോട് കൂടി നടന്ന പൂജകൾക്ക് ദുർഗ്ഗാദാസ് ശാന്തി സഹായി ആയിരുന്നു.കലശ പൂജ,ഗുരുഭഗവത പാരായണം,ഗുരുനാമ കീർത്തനം,ഗുരുപൂജ,ഗുരുപുഷ്പാഞ്ജലിഎന്നിവയും നടന്നു .ശാഖാ പ്രസിഡന്റ് പി.ജി.വിജയ് കുമാർ,വൈസ് പ്രസിഡന്റ് ലാകേഷ് ചന്ദ്രോത്ത്,സെക്രട്ടറി ശ്രീകുമാർ ദാമോദരൻ,വനിതാസംഘം യുണിറ്റ് കോർഡിനേറ്റർ കെ.എസ്സ്.സുനിൽ കുമാർ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ഷീബ അരവിന്ദാക്ഷൻ,വൈസ് പ്രസിഡന്റ് സുജാത അരവിന്ദ്,സെക്രട്ടറി സൗമ്യ പ്രമോദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി അന്നപ്രാസാദവും നടന്നു പരിപാടിയിൽ പങ്കെടുത്തവർക്ക് ശാഖാ പ്രസിഡന്റ് കൃതജ്ഞത അറിയിച്ചു .