Keralam
അന്യ സംസ്ഥാന തീർത്ഥാടകരുടെ പ്രവാഹം : കൊട്ടിയൂരിൽ വൻ ഭക്തജന തിരക്ക്

കണ്ണൂർ : അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരുടെ വൻ തിരക്ക് കാരണം വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂർ ജനസാഗരമായി മാറുന്നു. പ്രവൃത്തിദിനം ആയിരുന്നിട്ടുകൂടി ഇന്നലെയും ഇന്നുമെല്ലാം കൊട്ടിയൂരിൽ വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ നിർമ്മാല്യം നീക്കലിന് ശേഷം 36 കുടം അഭിഷേകം, ഉഷ പൂജ, സ്വർണ്ണ കുടം, വെള്ളികുടം സമർപ്പണം, പന്തീരടി പൂജ, ഉച്ച ശീവേലി, ആയിരംകുടും അഭിഷേകം എന്നിവ നടന്നു. ഉത്സവക്കാലത്തെ ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 14 ന് നടക്കും. തുടർന്ന് 16 മുതൽ ചതുശ്ശത നിവേദ്യങ്ങൾ ആരംഭിക്കുന്നതാണ്.