കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിനും മത്സരിക്കും.നിലവില്‍ നിയമസഭയില്‍ യുഡിഎഫ് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ വിജയ സാധ്യത ഷാനിമോള്‍ ഉസ്മാനാണ് .

സഭാസമ്മേളനത്തിൽ  പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഡെപ്യൂട്ടി സ്പീക്കറെ പ്രഖ്യാപിക്കും. തുടർന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന്  തുടങ്ങും.