കൊട്ടിയൂര്‍ വൈശാഖ മഹോത്സവo: നാളെ മുതല്‍ ജൂണ്‍ 24 വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവo: നാളെ മുതല്‍ ജൂണ്‍ 24 വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കണ്ണൂർ: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന നാളെ മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഭാരവാഹനങ്ങള്‍ നെടുംപൊയില്‍-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിര്‍ദേശം. വയനാട്ടില്‍ നിന്നും പാല്‍ചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തിരികെ നെടുംപൊയില്‍-പേരിയ ചുരം വഴി പോകണമെന്നും പൊലീസ് അറിയിച്ചു.ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വന്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.