ദുബായിയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി മുംബൈയിൽ നിര്യാതനായി

ദുബായിയിൽനിന്നെത്തിയ  കോഴിക്കോട് സ്വദേശി  മുംബൈയിൽ നിര്യാതനായി

മുംബൈ /കണ്ണൂർ :  കണ്ണൂർ ,മുഴപ്പിലങ്ങാട് അസീസ് വില്ലയിൽ എ.പി അബ്ദുൾ നാസർ  (56) മുംബൈയിൽ ഇന്ന് നിര്യാതനായി. പരേതരായ പി.കെ അബ്ദുൽ അസീസ് ഹാജി (ടിപ്ടോപ്പ് ), എപി ഖദീജ (ബപ്പന്റവിടെ) എന്നിവരുടെ മകനാണ്. ദുബൈയിൽ നിന്ന് ഹൃസ്വ സന്ദർശനാർത്ഥം മുംബൈയിലെത്തിയതായിരുന്നു അബ്ദുൾ നാസർ.കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സ്ഥിരതാമസം. ഭാര്യ: ശുഹൈബ. മക്കൾ: അബ്ദുൽ അസീസ്, അമീന. സഹോദരങ്ങൾ: എ.പി ഫൈസൽ, അബ്ദുസ്സലാം, നസീമ, മെഹ്ജബിൻ, സുമയ്യ, സൈബുന്നിസ,  പരേതനായ ഷെമീം. ബന്ധുക്കൾ മുംബൈയിലെത്തിയതിനുശേഷം മൃതദ്ദേഹം നാളെ  നാട്ടിലേക്കയക്കും