National
താനെയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മുംബൈ: താനെ നഗരത്തിൽ ഇന്ന് രാവിലെയുണ്ടായ സംഘർഷത്തെ തുടർന്ന് മലയാളി യുവാവ് കുത്തേറ്റു മരിച്ചതായി പോലീസ് അറിയിച്ചു.പുലർച്ചെ 5 മണിയോടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് വർതക് നഗർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു, പരിക്കേറ്റ മറ്റൊരു പ്രതി മുംബൈയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളും പ്രദേശത്തെ മത്സ്യക്കച്ചവടക്കാരും തമ്മിലുള്ള തർക്കത്തിൽ വിഷ്ണു നായർ(32) എന്ന വെണ്ടു ഇടപെട്ടതായി ആരോപിക്കപ്പെടുന്നു, തുടർന്ന് തർക്കം കത്തി ആക്രമണത്തിൽ കലാശിക്കുകയും സംഭവസ്ഥലത്ത് വെച്ചു തന്നെ വിഷ്‌ണു കൊല്ലപ്പെടുകയുമായിരുന്നുവെന്ന് വർത്തക് നഗർ പോലീസ് അറിയിച്ചു .നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വിഷ്‌ണുനായർ .ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ പ്രതികൾ വെട്ടിവീഴ്ത്തുകയായിരുന്നു .